Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
കായികംഖത്തർ

ഖത്തർ ലോകകപ്പ് നിറഞ്ഞ സ്റ്റേഡിയങ്ങളിൽ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡൻറ്

അടുത്ത വർഷം ഖത്തറിലെ സ്റ്റേഡിയങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ കാണികളെ മുഴുവനായും ഉൾക്കൊള്ളിച്ചു കൊണ്ടു നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ തിങ്കളാഴ്ച പറഞ്ഞു.

ടൂർണമെന്റ് അവിശ്വസനീയമായ ഒന്നായിരിക്കുമെന്നും ലോകത്തെ ഒന്നിപ്പിക്കുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും ജനീവയിൽ നടന്ന ഒരു വെർച്വൽ മീറ്റിംഗിൽ അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് പാൻഡെമിക്കിനെ തുടർന്നുള്ള സുരക്ഷാ നിയമങ്ങൾ പാലിക്കുമെന്നും ആരുടെയും ആരോഗ്യത്തിന് ഒരു അപകടവും സംഭവിക്കില്ലെന്നും ലോകാരോഗ്യ സംഘടനയുടെ വാർത്താ സമ്മേളനത്തിൽ ഇൻഫാന്റിനോ പറഞ്ഞു.

കൊവിഡ് മൂലം ലോകകപ്പിന്റെ യോഗ്യത മത്സരങ്ങൾ പ്രതീക്ഷിച്ച സമയത്തു കൃത്യമായി നടത്താൻ കഴിഞ്ഞിട്ടില്ലായിരുന്നു. ഇതു കൊവിഡ് പ്രൊട്ടോകോൾ പാലിച്ച് നടപ്പിലാക്കുമെന്നും അദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker