കായികംഖത്തർ

ഖത്തർ ലോകകപ്പിൽ ആരാധകർക്കു പ്രവേശനമുണ്ടാകില്ലെന്ന വാർത്തകളോടു പ്രതികരിച്ച് ഫിഫ പ്രസിഡന്റ്

ആരാധകരില്ലാതെ 2022ലെ ഖത്തർ ലോകകപ്പ് നടക്കുമെന്ന വാർത്തകളെ തള്ളിക്കളഞ്ഞ് ഫിഫ പ്രസിഡൻറ് ഗിയാനി ഇൻഫാന്റിനോ. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഖത്തർ ലോകകകപ്പ് ആദ്യമായി ശൈത്യകാലത്ത് നടക്കുന്ന ലോകകപ്പ് ടൂർണമെന്റ് കൂടിയാണ്.

2022 അവസാനത്തോടെയാണു ലോകകപ്പെന്നത് കൊവിഡ് പാൻഡെമികിൽ നിന്നും മുക്തി നേടാൻ മതിയായ സമയം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുമ്പ് രാജ്യത്ത് നടത്തിയ വിസിൽ സ്റ്റോപ്പ് പര്യടനത്തിനിടെ ലോകകപ്പിനു ഖത്തർ നടത്തുന്ന തയ്യാറെടുപ്പുകൾ ശ്രദ്ധേയമാണെന്ന് ഇൻഫാന്റിനോ വിശേഷിപ്പിച്ചിരുന്നു.

പരമ്പരാഗത അറബ് കൂടാരത്തിന് സമാനമായി രൂപകൽപ്പന ചെയ്ത 60,000 പേർക്കിരിക്കാവുന്ന ശേഷിയുള്ള വേദിയായ അൽ ബെയ്റ്റ് സ്റ്റേഡിയത്തിൽ നടന്ന ഏഴ് പേരടങ്ങുന്ന ടീമിന്റെ മത്സരത്തിൽ പങ്കെടുത്ത ഇൻഫാന്റിനോ അതിനു ശേഷം ടൂർണമെന്റ് സംഘാടകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker