ഖത്തർബിസിനസ്

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക സർവീസ് അവാർഡ് ഖത്തർ എയർവെയ്സിന്.

സിംഗപ്പൂരിൽ നടന്ന 2020 എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷൻ (അപെക്സ്) റീജിയണൽ പാസഞ്ചർ ചോയ്സ് അവാർഡിൽ ‘ബെസ്റ്റ് ഓവർ ആൾ മിഡിൽ ഈസ്റ്റ്’ പുരസ്കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്.

ലോകത്തിലെ ഏറ്റവും വലിയ യാത്ര ആപ്പുകളിൽ ഒന്നായ ട്രിപ്പ് ഇറ്റ് വഴി ജനങ്ങളാണ് ഖത്തർ എയർവേസിനെ അവാർഡിന് അർഹമാക്കിയത്.

ഞങ്ങളുടെ വിജയത്തിന്റെ ഏറ്റവും വലിയ ശബ്ദവും സാക്ഷ്യവും ഞങ്ങളുടെ വിശ്വസ്തരായ യാത്രക്കാരുടേതാണ്, ആഗോള, പ്രാദേശിക തലങ്ങളിൽ വിലമതിക്കുന്ന പാസഞ്ചർ ചോയ്സ് അവാർഡുകൾ സ്ഥിരമായി സ്വീകരിക്കുന്നത് വലിയ അംഗീകാരമാണ്

-ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ 

എല്ലാ ക്ലാസ് സേവനങ്ങളിലും ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കു സംതൃപ്തി നൽകുന്നതിൽ എയർലൈനിന്റെ മികച്ച പ്രവർത്തനം കാഴ്ച വേക്കുന്നതായി അപെക്‌സ് സിഇഒ ജോ ലീഡർ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker