അന്തർദേശീയംഖത്തർ

ഖത്തർ ഉപരോധം അവസാനിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് കുവൈത്ത്

ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ എല്ലാക്കാലവും ശ്രമങ്ങൾ തുടരുമെന്ന് കുവൈത്ത്. ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ പൂർണമായി അവസാനിക്കുന്നതു വരെ ഇതു തുടരുമെന്ന് കുവൈറ്റ് വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല രീതിയിലാക്കുന്നതിനും ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തിൽ മുന്നോടു പോകുന്നതിനെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കില്ലെന്നും കുവൈത്ത് വ്യക്തമാക്കിയതായി ഡി.പി.എ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും സഹകരണത്തിൽ കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കുവൈത്ത് വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നിടത്തോളം കാലം ഇക്കാര്യത്തിൽ പ്രതീക്ഷയുണ്ടെന്ന് ഒരു കുവൈത്ത് ദിനപത്രവും റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker