ഖത്തർ സ്വീകരിച്ച നടപടികളിലൂടെ ഒരു ദശലക്ഷത്തിലധികം കോവിഡ് അണുബാധകൾ തടഞ്ഞതായി രാജ്യത്തെ പ്രമുഖ ആരോഗ്യ ഉദ്യോഗസ്ഥനായ എച്ച്എംസി മേധാവി ഡോ. അൽ ഖാൽ ഖത്തർ ഫൗണ്ടേഷന്റെ പങ്കാളിത്തത്തിലുള്ള സർവകലാശാല സംഘടിപ്പിച്ച വെബിനാറിൽ പറഞ്ഞു.
ഖത്തറിലെ ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിച്ച അൽ മരിഫ പബ്ലിക് സെമിനാറിൽ സംസാരിക്കുമ്പോഴാണ് ഡോ. അബ്ദുല്ലതിഫ് അൽ ഖാൽ ഇക്കാര്യം വിശദീകരിച്ചത്. ഈ നടപടികൾ ഇല്ലായിരുന്നെങ്കിൽ രാജ്യത്തെ ആരോഗ്യസംവിധാനത്തെ അതു ഗൗരവമായി ബാധിക്കുമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
#Qatar’s #Covid19 response prevented a million extra cases: Dr Khalhttps://t.co/FGs39jqSV4
— The Peninsula Qatar (@PeninsulaQatar) October 21, 2020
പകരം, ചില രോഗികൾക്ക് മറ്റുള്ളവരേക്കാൾ മുൻഗണന നൽകി പരിചരണം നൽകിയും ഭാവിയിൽ ഉണ്ടായേക്കാവുന്ന കേസുകൾ കണ്ടെത്തിയും ലോകത്തിലെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കുള്ള രാജ്യമാക്കി ഖത്തറിനെ മാറ്റാൻ കഴിഞ്ഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഒരു ദശലക്ഷത്തിലധികം പേരെ രോഗം ബാധിച്ചിരുന്നെങ്കിൽ അത് ആരോഗ്യ സംവിധാനത്തെ തകർക്കുമായിരുന്നു എന്നും കൃത്യമായ നടപടികളുടെ ഭാഗമായി രോഗവ്യാപനത്തിന്റെ തോത് 79 ശതമാനത്തോളം കുറക്കാൻ കഴിഞ്ഞതായും അദ്ദേഹം വെബിനാറിൽ പറഞ്ഞു.