ഖത്തർബിസിനസ്

ലുസൈൽ സിറ്റിയിൽ ലുലുവിന്റെ ആദ്യ സൂപ്പർമാർക്കറ്റ് ആരംഭിച്ചു

മേഖലയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിന്റെ 14-ാമത്തെ സ്റ്റോർ ഇന്നലെ ലുസൈൽ സിറ്റിയിലെ ഇ ഏയ്റ്റീൻ ടവർ-മറീനയിൽ തുറന്നു.

അഞ്ച് പുതിയ ലുലു ഔട്ട്‌ലെറ്റുകൾ കൂടി അടുത്ത വർഷം അവസാനത്തോടെ വിവിധ സ്ഥലങ്ങളിൽ തുറക്കും. മുയിതർ, ഐൻ ഖാലിദ്, പേൾ ഖത്തർ തുടങ്ങി 19 ലുലു സ്റ്റോറുകൾ രാജ്യത്തുടനീളം സാധ്യമായ എല്ലാ മേഖലകളിലേക്കും തുറക്കാനാണ് പദ്ധതി.

2,000 ചതുരശ്ര മീറ്ററിലുള്ള പുതിയ സ്റ്റോർ ഈ പ്രദേശത്തെ ലുലുവിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുകയും ലുസൈൽ സിറ്റിയിലെ ആദ്യത്തെ റീട്ടെയിലറായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

നിലവിൽ 200,000-ത്തിലധികം ആളുകൾ താമസിക്കുന്നതായി പ്രതീക്ഷിക്കുന്ന വളർന്നു കൊണ്ടിരിക്കുന്ന കമ്മ്യൂണിറ്റിയിലെ പുതിയ എക്സ്പ്രസ് സ്റ്റോർ ആധുനിക സവിശേഷതകളുള്ള ഷോപ്പിംഗ് അനുഭവം ലഭ്യമാണ്.

ലുസൈൽ മറീനയുടെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന എക്സ്പ്രസ് സ്റ്റോർ, ധാരാളം കാർ പാർക്ക് സൗകര്യമുള്ളതും ഒരു വീടിന് ആവശ്യമായ എല്ലാ അവശ്യവസ്തുക്കളും മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നതുമാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker