Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യത, മുന്നറിയിപ്പു നൽകി ക്യുഎംഡി

ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) നാളെ (മാർച്ച് 19) ഉച്ച മുൽ ഞായറാഴ്ച (മാർച്ച് 21) വൈകുന്നേരം വരെ സമുദ്ര മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഈ കാലയളവിൽ, ശക്തമായ കാറ്റും വേലിയേറ്റവും പ്രതീക്ഷിക്കുന്നു.

പകൽ സമയത്ത് ചൂടുള്ളതും മിതമായതുമായ രീതിയിൽ വാരാന്ത്യത്തിലെ താപനില  വ്യത്യാസപ്പെടും. ഏറ്റവും താഴ്ന്നതും ഉയർന്നതുമായ താപനില യഥാക്രമം 23 ഡിഗ്രി സെൽഷ്യസിനും 37 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ചില സമയങ്ങളിൽ പൊടിപടലവും ചിതറിയ മേഘങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

വെള്ളി, ശനി ദിവസങ്ങളിൽ കനത്ത കാറ്റു വീശുമെന്നും ദൃശ്യപരത കുറയുമെന്നും വ്യക്തമാക്കിയ ക്യുഎംഡി ഇക്കാലയളവിൽ എല്ലാ സമുദ്ര പ്രവർത്തനങ്ങളും ഒഴിവാക്കാൻ പൗരന്മാരെയും താമസക്കാരെയും പ്രോത്സാഹിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker