ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രം ഇന്ന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അധ്യാപകരുടെയും സ്കൂൾ സ്റ്റാഫുകളുടെയും വാക്സിനേഷന് മുൻഗണന നൽകുന്നതിന് ആരംഭിച്ച കേന്ദ്രത്തിൽ പിന്നീട് സമൂഹത്തിലെ എല്ലാവർക്കും വാക്സിനേഷൻ നൽകിയിരുന്നു.
ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം, അധ്യാപകർ, സ്കൂൾ ജീവനക്കാർ, കൂടാതെ കമ്മ്യൂണിറ്റിയിലെ മറ്റ് യോഗ്യതയുള്ള നിരവധി അംഗങ്ങൾ എന്നിങ്ങനെ ആറു ലക്ഷത്തിൽ അധികം ആളുകൾക്ക് ക്യുഎൻസിസി കേന്ദ്രത്തിൽ വാക്സിനേഷൻ നൽകിയിട്ടുണ്ട്.
ബിസിനസ്, വ്യവസായ മേഖലയ്ക്കുള്ള പുതിയ ഖത്തർ വാക്സിനേഷൻ സെന്റർ അടുത്തിടെ തുറന്നതോടെ ദേശീയ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ശേഷി ഗണ്യമായി വർധിച്ചതാണ് രണ്ട് ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററുകളും ക്യുഎൻസിസിയിലെ വാക്സിനേഷൻ സെന്ററും അടച്ചുപൂട്ടാൻ മന്ത്രാലയം തീരുമാനിക്കാൻ കാരണം.
330,000 ൽ അധികം ആളുകൾ ലുസൈലിലെയും അൽ വക്രയിലെയും കൊവിഡ് ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററുകൾ ഉപയോഗിച്ചതായി മന്ത്രാലയം അറിയിച്ചു. ലുസൈലിലെ ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്റർ ജൂൺ 23 ന് അടച്ചിരുന്നു, അൽ വക്ര ഡ്രൈവ്-ത്രൂ സെന്ററിന്റെ അവസാന ദിവസം നാളെ (ജൂൺ 30 ബുധനാഴ്ച) ആയിരിക്കും.
ഖത്തർ വാക്സിനേഷൻ സെന്റർ ഫോർ ബിസിനസ് ആന്റ് ഇൻഡസ്ട്രി സെക്ടറിന് ഒരു ദിവസം 25,000 വാക്സിൻ ഡോസുകൾ നൽകാനുള്ള ശേഷിയുണ്ട്, കൂടാതെ 27 ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഒരു ദിവസം 15,000 ഡോസുകളും നൽകാൻ കഴിയുന്നതോടെ ഖത്തറിൽ ഒരു ദിവസം 40,000 ഡോസുകൾ വരെ നൽകാൻ കഴിയും.
Vaccination center at QNCC closes today, says MoPH#Qatar #Doha #COVID19 https://t.co/Eub2s1la1u
— The Peninsula Qatar (@PeninsulaQatar) June 29, 2021