ആരോഗ്യംഖത്തർ

ക്യുഎൻസിസി വാക്സിനേഷൻ സെൻറർ ഇന്നു മുതൽ രണ്ടു ഷിഫ്റ്റുകളിൽ പ്രവർത്തിക്കും

ക്യൂഎൻസിസിയിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രം ഇന്നു മുതല്‍ രണ്ട് ഷിഫ്റ്റുകളിൽ പ്രവർത്തിക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു. രാവിലെ 9 മണി മുതല്‍ രാത്രി 1 മണിവരെ വരെ എന്നതിനു പകരമാണ് ഇന്നു മുതല്‍ രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്നത്.

ആദ്യത്തെ ഷിഫ്റ്റ് രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെയും രണ്ടാമത്തെ ഷിഫ്റ്റ് വൈകുന്നേരം 7 മുതല്‍ രാത്രി 1 വരെയുമായിരിക്കും. സമയം അവസാനിക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുൻപാണ് അവസാനത്തെ എൻട്രി നൽകുക. റമദാൻ മാസത്തിൽ ആഴ്ചയിലെ ഏഴു ദിവസവും ഇതു തുടരും.

അതേ സമയം ലുസൈല്‍, അല്‍ വക്ര എന്നിവിടങ്ങളിലെ ഡ്രൈവ്-ത്രൂ വാക്സിനേഷന്‍ സെൻററുകളിൽ, റമദാൻ മാസത്തിലെ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതല്‍ അര്‍ദ്ധരാത്രി വരെ വാക്സിനേഷൻ ലഭിക്കും. അവസാനത്തെ എന്‍ട്രി രാത്രി 11 മണിക്ക്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker