കൊസോവയിലെ പാവപ്പെട്ട കുട്ടികൾക്കും കുടുംബങ്ങൾക്കും ശൈത്യകാല വസ്ത്രങ്ങൾ നൽകി ക്യുആർസിഎസ്

ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) കൊസോവോയിൽ വാം വിന്റർ 2021 പദ്ധതി പൂർത്തിയാക്കി. കൊസോവോയിലെ റെഡ് ക്രോസിനൊപ്പം, തണുത്ത കാലാവസ്ഥയിൽ പാവപ്പെട്ട കുടുംബങ്ങൾക്കും കുട്ടികൾക്കും വിന്ററൈസേഷൻ വസ്ത്രങ്ങൾ വിതരണം ചെയ്തു.
ദരിദ്ര കുടുംബങ്ങൾക്ക് ശീതകാല വസ്ത്രങ്ങൾ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വർഷത്തിലെ ഈ മാസങ്ങളിൽ ചൂടു നൽകുന്ന ജാക്കറ്റുകളും സ്വെറ്ററുകളും ആവശ്യമാണ്. മുതിർന്നവർക്ക് 384 (സ്ത്രീകൾക്കും പുരുഷന്മാർക്കും) കുട്ടികൾക്കും 300 എണ്ണം ഉൾപ്പെടെ 684 ശൈത്യകാല വസ്ത്രകിറ്റുകൾ വിതരണം ചെയ്തു.
കൊസോവോയിലെ 12 മുനിസിപ്പാലിറ്റികളിലെ 684 പാവപ്പെട്ട കുടുംബങ്ങളിലേക്ക് 80,300 ഖത്തർ റിയാൽ മൂല്യമുള്ള പദ്ധതി എത്തി. വിധവകളായ സ്ത്രീകൾ, അനാഥരായ കുട്ടികൾ, ഒറ്റപ്പെട്ടു വൃദ്ധർ എന്നിവർക്ക് പ്രത്യേക മുൻഗണന നൽകിയിരുന്നു.
സിറിയ, ജോർദാൻ , ഇറാഖ്, യെമൻ, ലെബനൻ, ഗാസ, ജറുസലേം, വെസ്റ്റ് ബാങ്ക്, ബംഗ്ലാദേശ്, സുഡാൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ, കൊസോവോ, ബോസ്നിയ, ഹെർസഗോവിന, അൽബേനിയ, കിർഗിസ്ഥാൻ എന്നിങ്ങനെ 15 രാജ്യങ്ങളിൽ ഈ പദ്ധതി നടത്തുന്നുണ്ട്.
The purpose of the project is to provide warmth for the poorest families. #Qatar #QRCS #Kosovo https://t.co/Ef7K7NuhCP
— The Peninsula Qatar (@PeninsulaQatar) February 27, 2021