അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

ഖത്തറിന്റെ ചില ഭാഗങ്ങളിൽ മഴയും ആലിപ്പഴവും, സുരക്ഷാ മുന്നറിയിപ്പു നൽകി കാലാവസ്ഥാ വകുപ്പ്

ഖത്തറിന്റെ വടക്കൻ ഭാഗങ്ങളിൽ ആലിപ്പഴം വീഴ്ചയും കനത്ത മഴയും ലഭിച്ചതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) റിപ്പോർട്ട് ചെയ്തു. ശക്തമായ കാറ്റും ആലിപ്പഴം വീഴ്ചയും ഉണ്ടായേക്കുമെന്നും ഇടിമിന്നലിൽ സുരക്ഷ ഉറപ്പാക്കണമെന്നും കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു.

രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലുള്ള ഇടിമിന്നലോടു കൂടിയ മഴയുടെ ഏറ്റവും പുതിയ റഡാർ ചിത്രങ്ങളും ക്യുഎംഡി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ക്യുമുലസ് മേഘങ്ങളിൽ നിന്നുള്ള കാറ്റിന്റെ ഫലമായി രാജ്യത്തിന്റെ വടക്കൻ തീരത്ത് 25 നോട്ടിക്കൽ മൈലിൽ കവിയുന്ന ശക്തമായ കാറ്റ് വീശുമെന്നും പൊടിപടലം ഉയർന്ന് ദൃശ്യപരത കുറയുന്നതു ശ്രദ്ധിക്കണമെന്നും ക്യുഎംഡി ട്വിറ്ററിൽ കുറിച്ചു.

സുരക്ഷ ഉറപ്പാക്കാൻ, ക്യുഎംഡി ഇനിപ്പറയുന്ന നിർദ്ദേശങ്ങളും നൽകി:
1. ഇടിമിന്നലുളപ്പോൾ വീടിനുള്ളിൽ തന്നെ തുടരുക.
2. നിങ്ങൾ ഒരു കാറിനുള്ളിലാണെങ്കിൽ വിൻഡോ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക
3. മേൽക്കൂരകളിലോ ഉയർന്ന മരങ്ങൾക്കും വൈദ്യുത തൂണുകൾക്കും സമീപമോ നിൽക്കുന്നത് ഒഴിവാക്കുക
4. തുറന്ന വെള്ളത്തിൽ നിന്ന് മാറിനിൽക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker