അപ്ഡേറ്റ്സ്ഖത്തർ
ഖത്തറിൽ മഴ കുറഞ്ഞതിന്റെ കാരണം വ്യക്തമാക്കി കാലാവസ്ഥാ വകുപ്പു മേധാവി
അന്തരീക്ഷത്തിൽ വേണ്ടത്ര ഈർപ്പം ഇല്ലാത്തതാണ് ഖത്തറിൽ ഈ വർഷം മഴ കുറയാൻ കാരണമെന്ന് ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷനിലെ കാലാവസ്ഥാ വകുപ്പിന്റെ മേധാവി മുഹമ്മദ് അലി അൽ കുബൈസി പറഞ്ഞു.
പരിസ്ഥിതി മലിനീകരണം കാലാവസ്ഥയെ വളരെയധികം ബാധിക്കുന്നുണ്ടെന്ന പറഞ്ഞ അദ്ദേഹം അറേബ്യൻ ഉപദ്വീപിൽ ഓരോ ശൈത്യകാലത്തും ലഭിക്കുന്ന മഴയുടെ അളവിൽ മാറ്റമുണ്ടാകുമെന്നും വ്യക്തമാക്കി.