ഖത്തർവിദ്യാഭ്യാസം

സീനിയർ സെക്കൻഡറി വിഭാഗത്തിൽ സിബിഎസ്ഇ അംഗീകാരം നേടി രാജഗിരി പബ്ലിക് സ്കൂൾ

ഖത്തർ നാഷണൽ സ്‌കൂൾ അക്രഡിറ്റേഷൻ (ക്യുഎൻ‌എസ്‌എ) അംഗീകരിച്ച പ്രീമിയം സ്‌കൂളായ രാജഗിരി പബ്ലിക് സ്‌കൂൾ (ആർ‌പി‌എസ്) സീനിയർ സെക്കൻഡറി വിഭാഗത്തിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഇന്ത്യയുടെ അഫിലിയേഷൻ നേടി.

ചുരുങ്ങിയ സമയത്തിനുള്ളിൽ ഖത്തറിലെ മികച്ച സിബിഎസ്ഇ സ്കൂളുകളിൽ ഒന്നായി സ്ഥാനം ഉറപ്പിച്ച ആർപിഎസിന് ഇതു മികച്ചൊരു നേട്ടമാണ്.
11ആം ഗ്രേഡിലേക്ക് വിദ്യാർത്ഥികളുടെ പ്രവേശനം നടത്താൻ സ്കൂൾ ഇപ്പോൾ ഒരുങ്ങുകയാണ്.

2021-22 അധ്യയന വർഷത്തിൽ സ്കൂൾ സയൻസ്, കൊമേഴ്സ് വിഷയങ്ങളാണു വാഗ്ദാനം ചെയ്യുന്നത്. സയൻസ് സ്ട്രീമിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്, ഇൻഫോർമാറ്റിക്സ് പ്രാക്ടീസസ് എന്നിവയും കൊമേഴ്‌സ് സ്ട്രീമിൽ ഇംഗ്ലീഷ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, എന്റർപ്രണർഷിപ്പ്/മാത്തമാറ്റിക്സ്, ഇൻഫോർമാറ്റിക്സ് പ്രാക്ടീസസ് എന്നിവയുമാണ് ഉണ്ടാവുക.

രണ്ട് സ്ട്രീമുകൾക്കും ആറാമത്തെ വിഷയമായി ഫിസിക്കൽ എഡ്യുക്കേഷനാണ് വാഗ്ദാനം ചെയ്യുന്നത്. വരും വർഷങ്ങളിൽ ഹ്യുമാനിറ്റീസ് ഉൾപ്പെടുത്താനും സ്കൂളിനു പദ്ധതിയുണ്ട്. ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയ്ക്കായി മൂന്ന് വ്യത്യസ്ത അത്യാധുനിക ലബോറട്ടറികളും സീനിയർ സെക്കൻഡറി വിഭാഗത്തിന് ഒരു മികച്ച കമ്പ്യൂട്ടർ ലാബും ഉപയോഗിച്ച് സ്കൂൾ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു.

ഇതിനുപുറമെ, ഹയർ സെക്കൻഡറി ക്ലാസുകൾക്കായി സാങ്കേതികവിദ്യ സമന്വയിപ്പിച്ച ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. ഉയർന്ന യോഗ്യതയുള്ള പരിചയസമ്പന്നരായ അദ്ധ്യാപകരടങ്ങിയ ആർ‌പി‌എസ് ടീം സീനിയർ സെക്കൻഡറിയിൽ പാഠ്യപദ്ധതി ഫലപ്രദമായി എത്തിക്കാൻ ഒരുങ്ങുകയാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker