അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

റമദാൻ മാസത്തിൽ ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററുകൾ പ്രവർത്തിക്കുന്ന സമയം

വിശുദ്ധ റമദാൻ മാസത്തിൽ ലുസൈലിലെയും അൽ വക്രയിലെയും ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. റമദാനിലുടനീളം എല്ലാ ദിവസവും ഉച്ചക്ക് 1 മുതൽ അർദ്ധരാത്രി വരെ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ലാസ്റ്റ് എൻട്രി ടൈം രാത്രി 11 മണിയായിരിക്കും.

ഡ്രൈവ്-ത്രൂ കേന്ദ്രങ്ങൾ രണ്ടാമത്തെ വാക്സിനേഷൻ ഡോസ് ലഭിക്കാൻ വേണ്ടി മാത്രമാണ്. ഫൈസർ ആൻഡ് ബയോഎൻടെക്കിന്റെ ആദ്യ ഡോസിന് 21 ദിവസത്തിനു ശേഷവും മോഡേണയും ആദ്യ ഡോസിന് 28 ദിവസവും കഴിഞ്ഞ് രണ്ടാമത്തെ ഡോസ് സ്വീകരിക്കാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker