ഇന്ത്യകേരളംഖത്തർ

ഇന്ത്യയിലേക്കു മടങ്ങേണ്ടവർ പെട്ടെന്നു രജിസ്റ്റർ ചെയ്യണം, രജിസ്ട്രേഷൻ നിർത്തി വെക്കാൻ എംബസി ഒരുങ്ങുന്നു

ഇന്ത്യയിലേക്കു തിരിച്ചു പോകേണ്ടവർക്കുള്ള രജിസ്ട്രേഷൻ നടപടികൾ നിർത്തി വെക്കാൻ ഒരുങ്ങുകയാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. ഓരോ ഫ്ളൈറ്റിനും മുൻപായി മടങ്ങിപ്പോകുന്നവരെ പട്ടിക തിരിച്ചു തയ്യാറാക്കി അത് ഖത്തർ അധികൃതർക്കു പരിശോധിച്ചു ക്ലിയർ ചെയ്യുന്നതിനു വേണ്ടിയാണ് രജിസ്ട്രേഷൻ നടപടികൾ നിർത്തി വെക്കാൻ എംബസി ഒരുങ്ങുന്നത്.

തുടർച്ചയായ രജിസ്ട്രേഷനുകൾ മൂലം നാട്ടിലേക്കു പോകേണ്ടവരുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിലും അവക്ക് ഖത്തർ അധികാരികളുടെ അംഗീകാരം നേടുന്നതിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാരണം കൊണ്ടാണ് രജിസ്ട്രേഷൻ നിർത്തി വക്കാൻ ഒരുങ്ങുകയാണെന്ന് എംബസി ട്വിറ്ററിൽ വെളിപ്പെടുത്തിയത്.

നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർ ഉണ്ടെങ്കിൽ പെട്ടെന്നു തന്നെ അതു പൂർത്തിയാക്കണമെന്ന് എംബസി അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker