അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ വെച്ച് മൊബൈൽ ഫോൺ, പഴ്സ് അടക്കമുള്ള വില പിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടാൽ എന്തു ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം

ഖത്തറിൽ വച്ച് മൊബൈൽ ഫോൺ, പണമടങ്ങിയ പേഴ്സ്, സർട്ടിഫിക്കറ്റുകൾ, ഖത്തർ ഐഡി, ഡെബിറ്റ്/ക്രഡിറ്റ് കാർഡുകൾ എന്നിവ നഷ്ടപ്പെടുകയാണെങ്കിൽ പൊതു ജനങ്ങൾക്ക് നേരിട്ടു പോലീസ് സ്റ്റേഷനിൽ ചെല്ലാതെ തന്നെ പരാതി നൽകാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെട്രാഷ് 2 ആപ്പ് വഴിയാണ് ഈ സേവനം ലഭ്യമാകുക.

മെട്രാഷ് 2 ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്ത് പൊതുസേവനം എന്ന ഒപ്ഷൻ തിരഞ്ഞെടുത്തതിനു ശേഷം നഷ്ടമായ വസ്തുക്കളെ കുറിച്ച് വിവരം നൽകി പരാതി രജിസ്റ്റർ ചെയ്യാമെന്ന് ട്വിറ്ററിലൂടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാം.

ഖത്തറിലെ കൊവിഡ് വ്യാപനത്തിന്റെ തോതു കുറക്കാനും ഗവൺമെൻറ് സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായാണ് ഇതു നടപ്പിലാക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker