അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ കൊവിഡ് നിർദ്ദേശങ്ങൾ ലംഘിച്ച റസ്റ്റോറൻറ് അടച്ചുപൂട്ടി

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ലംഘിച്ചതിനെ തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയം 15 ദിവസത്തേക്ക് ഒരു റെസ്റ്റോറന്റ് അടച്ചുപൂട്ടി. ബിർകത്ത് അൽ അവാമർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ലംസാനി റെസ്റ്റോറന്റിനെതിരെയാണ് നടപടിയെടുത്തതെന്ന് മന്ത്രാലയം ട്വിറ്ററിലെ പ്രസ്താവനയിൽ പറഞ്ഞു.

15 ദിവസത്തേക്കാണ് റെസ്റ്റോറന്റ് അടയ്ക്കുന്നത്. വാണിജ്യകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അറിയിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും 16001 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker