Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർ

ചരിത്രം കുറിക്കാൻ ഖത്തർ, ലോകകപ്പിനു വേണ്ടിയുള്ള ഇലക്ട്രിക് ബസുകൾ ദോഹയിലെത്തി: വീഡിയോ

ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ പരിസ്ഥിതി സൗഹാർദ, കാർബൺ വിമുക്ത ഗതാഗതം ഒരുക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിസിറ്റി ബസുകൾ ഇന്നു ദോഹയിലെത്തി. 2022 ലോകകപ്പിനെത്തുന്ന കാണികൾക്കു വേണ്ടി പൂർണമായും സജ്ജീകരിക്കപ്പെട്ട ബസുകളുടെ ആദ്യ ബാച്ചാണ് ഇന്നു ദോഹയിലെത്തിയത്.

ഇതിനു പുറമെ മൊവാസലാത്തിന്റെ (കാർവ) ഇലക്ട്രിക് ബസ് ചാർജിംഗ് സ്റ്റേഷന്റെ പൈലറ്റ് പ്രവർത്തനം ഗതാഗത വാർത്താവിനിമയ മന്ത്രി എച്ച്ഇ ജാസിം ബിൻ സെയ്ഫ് അൽ സുലൈതി ഇന്ന് ഉദ്ഘാടനം ചെയ്തു. ആദ്യ ബാച്ച് ഇലക്ട്രിക് ബസുകൾ ദോഹയിലേക്ക് എത്തിയതിന്റെ ഭാഗമായാണിത്. ലോകകപ്പിനു ശേഷം ബസുകൾ പൊതു ഗതാഗതത്തിന്റെ ഭാഗമാകും.

ഖത്തറിലെ തെരുവ്, കാലാവസ്ഥാ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഇലക്ട്രിക് ബസുകൾ പൂർണ്ണമായും സജ്ജമാക്കിയിരിക്കുന്നു. 350 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയും, ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഏറ്റവും പുതിയതും സുരക്ഷിതവുമായ തെളിയിക്കപ്പെട്ട ബാറ്ററി സാങ്കേതികവിദ്യയും ബസിലുണ്ട്. മുഴുവൻ ചാർജ് ചെയ്താൽ ശരാശരി 200 കിലോമീറ്ററിൽ കൂടുതൽ ബസ് ഓടും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker