അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

ദോഹയിൽ മണൽക്കാറ്റ്, സുരക്ഷാ നിർദ്ദേശങ്ങളുമായി കാലാവസ്ഥാ വകുപ്പ്

ദോഹയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ മണൽക്കാറ്റ് കാരണം ദൃശ്യപരത കുറഞ്ഞുവെന്നും തലസ്ഥാനമായ ദോഹയിൽ നിലവിൽ ദൃശ്യപരത രണ്ടു കിലോമീറ്ററായെന്നും ട്വിറ്ററിൽ ക്യുഎംഡി അറിയിച്ചു.

ഈ കാലാവസ്ഥയിൽ കൂടുതൽ മുൻകരുതൽ എടുക്കണമെന്നും സുരക്ഷ ഉറപ്പാക്കാൻ ഇനിപ്പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ക്യുഎംഡി വ്യക്തമാക്കി.

1. പൊടിപടലങ്ങൾ നേരിട്ട് സ്വീകരിക്കുന്നത് ഒഴിവാക്കുക.
2. മുഖം, മൂക്ക്, വായ എന്നിവ പതിവായി കഴുകാൻ ശ്രദ്ധിക്കുക.
3. നിങ്ങളുടെ ശ്വസനവ്യവസ്ഥയിലേക്ക് പൊടി വരാതിരിക്കാൻ മാസ്ക് ധരിക്കുന്നത് തുടരുക.
4. കണ്ണുകളിൽ പൊടിയേൽക്കുമ്പോൾ അവ തടവുന്നത് ഒഴിവാക്കുക, ഉടനെ വെള്ളത്തിൽ കഴുകുക.

ജനുവരി 22 വെള്ളിയാഴ്ച വരെ ശക്തമായ കാറ്റ് തുടരുമെന്ന് ചൊവ്വാഴ്ച ക്യുഎംഡി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker