ഇന്ത്യഖത്തർ

അമീർ ജയിൽ മോചിതരാക്കിയവരിൽ 12 ഇന്ത്യക്കാരും

റമദാനോടനുബന്ധിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി മാപ്പ് നല്‍കിയവരില്‍ 12 ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബസഡര്‍ ഡോ. ദീപക് മിത്തല്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജയിൽ മോചനം ലഭിച്ചവർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം നാട്ടിലേക്കു തിരിക്കുമെന്നും അംബാസിഡര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിവിധ സമയങ്ങളിലായി ഖത്തർ അമീർ മാപ്പ് നൽകിയതിൽ 85 ഇന്ത്യന്‍ തടവുകാരാണ് ഉൾപ്പെട്ടിരുന്നത്.

നിലവില്‍ 419 ഇന്ത്യക്കാരാണ് ഖത്തറിലെ വിവിധ ജയിലുകളിൽ തടവുകാരായുള്ളത്. ഇവരുടെ ക്ഷേമമന്വേഷിക്കുന്നതിനും സഹായങ്ങൾ നൽകുന്നതിനും ആഴ്ചതോറും എംബസി സംഘം ജയിലുകള്‍ സന്ദര്‍ശിക്കാറുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker