അന്തർദേശീയംഖത്തർ

ഉംറ തീർത്ഥാടനം നടത്താനുള്ള മാനദണ്ഡങ്ങൾ വെളിപ്പെടുത്തി സൗദി മന്ത്രാലയം

കോവിഡ് പ്രതിരോധ കുത്തിവെപ്പു ലഭിച്ചവർക്കോ, കൊവിഡ് ബാധിച്ച് ഭേദമായവർക്കോ മാത്രമേ വിശുദ്ധ റമദാൻ മാസത്തിൽ ഉംറ തീർത്ഥാടനം നടത്താൻ അനുവാദമുള്ളൂവെന്ന് സൗദി ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം ഇന്നലെ പ്രസ്താവനയിൽ അറിയിച്ചു.

കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച വ്യക്തികൾ, തീർത്ഥാടനത്തിന് 14 ദിവസം മുമ്പെങ്കിലും ഒരു ഡോസ് വാക്സിൻ ലഭിച്ചവർ, അല്ലെങ്കിൽ വൈറസിൽ നിന്ന് കരകയറിയ വ്യക്തി എന്നിവർക്ക് ഉംറ തീർത്ഥാടനം നടത്താമെന്ന് മന്ത്രാലയം പറഞ്ഞതായി അൽ ജസീറ റിപ്പോർട്ടുചെയ്‌തു.

393,000 കൊറോണ വൈറസ് അണുബാധകളും 6,700ൽ അധികം മരണങ്ങളും സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 34 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്ത് അഞ്ച് ദശലക്ഷത്തിലധികം കൊറോണ വൈറസ് വാക്സിനുകൾ നൽകിയിട്ടുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker