Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അന്തർദേശീയംഖത്തർ

ഈ വർഷത്തെ ഹജ്ജ് സൗദിയിലുള്ളവർക്കു മാത്രം, തീർത്ഥാടകരുടെ എണ്ണം പരിമിതമായിരിക്കും

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ വെളിച്ചത്തിൽ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്ട്രേഷൻ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും മാത്രമായി പരിമിതപ്പെടുത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു. ജൂലൈ പകുതിയോടെയാണ് ഹജ്ജ് ആരംഭിക്കുന്നത്.

ഈ വർഷം 60,000 തീർഥാടകരെ മാത്രമാണ് അനുവദിക്കുക. ഹജ്ജ് നടത്താൻ ആഗ്രഹിക്കുന്നവർ വിട്ടുമാറാത്ത രോഗങ്ങൾ ഇല്ലാത്തവരും രാജ്യത്തിന്റെ പ്രതിരോധ കുത്തിവയ്പ്പ് നടപടികൾ അനുസരിച്ച് കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ള 18 മുതൽ 65 വയസ് വരെ പ്രായമുള്ളവരായിരിക്കണമെന്നും അവർ വ്യക്തമാക്കി.

ഹജ്ജ് തീർഥാടകർ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചവരാകണം, അല്ലെങ്കിൽ കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും കൊവിഡ് വാക്സിന്റെ ഒരു ഡോസ് സ്വീകരിച്ചവരോ, കൊറോണ വൈറസ് അണുബാധയിൽ നിന്ന് കരകയറിയ ശേഷം വാക്സിനേഷൻ എടുത്തവരോ ആയിരിക്കണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker