അന്തർദേശീയംആരോഗ്യംഖത്തർ

ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം, സൗദിയടക്കമുള്ള രാജ്യങ്ങൾ അതിർത്തികൾ അടച്ചു

അതിവ്യാപനശേഷിയുള്ള ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം ലോകത്ത് ആശങ്ക സൃഷ്ടിക്കുന്നു. ബ്രിട്ടണിലാണ് ഇതു കണ്ടെത്തിയതെന്നതു കൊണ്ട് പല രാജ്യങ്ങളും യു.കെയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി. സ്ഥിതി നിയന്ത്രണാതീതമെന്നാണ് ബ്രിട്ടണും അറിയിച്ചത്.

നേരത്തെയുള്ളതിനേക്കാൾ 70 ശതമാനം അധികമാണ് വൈറസിന്റെ വ്യാപനശേഷി. എന്നാൽ ഇതുകൊണ്ട് മരണനിരക്കിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

വൈറസ് വ്യാപനത്തെ ചെറുക്കാൻ സൗദി ഒരാഴ്ചത്തേക്കാണ് എല്ലാ അതിർത്തികളും അടച്ചത്. ആവശ്യമെങ്കിൽ ഇതു തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

നിലവിലെ വാക്സിനുകൾ ജനിതകമാറ്റം വന്ന വൈറസിനെ പ്രതിരോധിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇതിന് കൂടുതൽ പഠനങ്ങൾ ആവശ്യമായി വന്നേക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker