അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ റോഡപകടങ്ങൾ മൂലമുള്ള മരണവും ട്രാഫിക് നിയമലംഘനവും കുറയുന്നു

2019നെ അപേക്ഷിച്ച് 2020 ൽ ട്രാഫിക് അപകടങ്ങൾ മൂലമുള്ള മരണങ്ങളുടെ എണ്ണം 154ൽ നിന്നും 138 ആയി കുറഞ്ഞുവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

138 മരണങ്ങളിൽ 69 പേർ വാഹനമോടിച്ചവരും 26 യാത്രക്കാരും 43 കാൽനടയാത്രക്കാരും ആണ്. 2015ൽ മൊത്തം ട്രാഫിക് മരണങ്ങളുടെ എണ്ണം 227 ആയിരുന്നു, 2019ൽ എത്തിയപ്പോഴേക്കും ഇത് 154 മരണങ്ങളായി കുറഞ്ഞു. 201ൽ 178, 2017ൽ 177, 2018ൽ 168 എന്നിങ്ങനെയാണ് റോഡപകട മരണങ്ങളുടെ എണ്ണമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം 90.1 ശതമാനവും ചെറിയ അപകടങ്ങളാണെന്നും (7155 അപകടങ്ങളൾ) 8.2 ശതമാനം ഗുരുതരമായ അപകടങ്ങളാണെന്നും (648 അപകടങ്ങൾ), മരണം 1.7 ശതമാനം (138) എന്നിങ്ങനെയാണെന്നും ഡിപ്പാർട്ട്‌മെന്റ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ അവർ പ്രഖ്യാപിച്ചു.

റിപ്പോർട്ട് അനുസരിച്ച് അപകടങ്ങൾക്ക് പ്രധാന കാരണം അശ്രദ്ധമായി വാഹനമോടിച്ചതാണ്. ഇത് മൊത്തം കേസുകളിൽ 42.4 ശതമാനമാണ്. 21.9 ശതമാനം അപകടങ്ങൾക്ക് രണ്ടാമത്തെ കാരണം മറ്റ് വാഹനങ്ങൾക്ക് മതിയായ ഇടം നൽകാത്തതാണ്.

2020ൽ 1.5 ദശലക്ഷം (1,574,812) ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് 1.9 ദശലക്ഷം ലംഘനങ്ങൾ (1,969,896) രജിസ്റ്റർ ചെയ്ത 2019നെ അപേക്ഷിച്ച് 20.1 ശതമാനം കുറവാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker