Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർ

കൊവിഡ് വാക്സിനേഷൻ:  മുൻഗണന നൽകുന്ന രണ്ടാമത്തെ ഗ്രൂപ്പിനെ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം

50 വയസ്സിനു മുകളിൽ പ്രായമുള്ളവരും അധ്യാപകരും ഖത്തറിലെ കോവിഡ് വാക്സിനേഷൻ രണ്ടാംഘട്ട ക്യാമ്പയ്നിലെ മുൻഗണനാ ഗ്രൂപ്പിൽ ഉൾപ്പെടും. പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അവരുടെ വെബ്‌സൈറ്റിൽ ആരംഭിച്ച ലിങ്ക് വഴി പൗരന്മാർക്കും താമസക്കാർക്കും കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള ആഗ്രഹം രജിസ്റ്റർ ചെയ്യാം.

വെബ്‌സൈറ്റ് വിവരമനുസരിച്ച് പ്രതിരോധ കുത്തിവയ്പ്പിനുള്ള ആദ്യ ഗ്രൂപ്പിൽ ആരോഗ്യ പ്രവർത്തകർ, 60 വയസ്സിനു മുകളിലുള്ളവർ, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയിൽ നിന്നുള്ള ഫസ്റ്റ് റെസ്പോണ്ടന്റ്സ് എന്നിവർ ഉൾപ്പെടുന്നു.

ആദ്യ ഗ്രൂപ്പ്:

60 വയസും അതിൽ കൂടുതലുമുള്ളവർ

ദീർഘകാല പരിചരണ സൗകര്യങ്ങളിൽ/ഹോം കെയറിലുള്ള പ്രായമായ മുതിർന്നവർ

കഠിനമോ ഒന്നിലധികം വിട്ടുമാറാത്ത രോഗാവസ്ഥയോ ഉള്ള ആളുകൾ. 50 വയസും അതിൽ കൂടുതലുമുള്ളവർക്ക് മുൻ‌ഗണന

കോവിഡ് സൗകര്യങ്ങളിലും ഐസൊലേഷൻ സൗകര്യങ്ങളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ.

ഐസിയു/ലോംഗ് ടേം കെയർ സൗകര്യങ്ങൾ / ഹോം കെയർ എന്നിവങ്ങളിൽ രോഗികൾക്ക് പരിചരണം നൽകുന്ന ആരോഗ്യ പ്രവർത്തകർ.

എസെൻഷ്യൽ ഫസ്റ്റ് റെസ്പോണ്ടൻറസ്/വർക്കേർസ് (എമർജൻസി മെഡിക്കൽ സർവീസ്, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, എണ്ണ, വാതക മേഖല)

പ്രായം അല്ലെങ്കിൽ വിട്ടുമാറാത്ത രോഗാവസ്ഥ കാരണം അപകടസാധ്യതയുള്ള അധ്യാപകരും ആരോഗ്യ പരിപാലന തൊഴിലാളികളും

കോൺ‌ടാക്റ്റ് ട്രെയ്‌സിംഗുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പൊതുജനാരോഗ്യ പ്രവർത്തകർ

രണ്ടാമത്തെ ഗ്രൂപ്പ്:

50-59 വയസ്സ് പ്രായമുള്ള എല്ലാ മുതിർന്നവരും

ഏത് പ്രായത്തിലുമുള്ള അപകടാവസ്ഥ കൂടിയ രോഗമുള്ളവർ

എല്ലാ ആരോഗ്യ പ്രവർത്തകരും അവശ്യ തൊഴിലാളികളും അധ്യാപകരും

നിങ്ങൾ ഈ രണ്ട് ഗ്രൂപ്പുകളിലൊന്നിൽ ഉൾപ്പെടുകയാണെങ്കിൽ, രജിസ്ട്രേഷൻ പ്രക്രിയയിൽ നിങ്ങൾക്ക് ഒരു ആരോഗ്യ കേന്ദ്രവും ഇഷ്ടമുള്ള മൂന്ന് തീയതികളും സമയ സ്ലോട്ടുകളും തിരഞ്ഞെടുക്കാനും കഴിയും. നിങ്ങളുടെ ഇമെയിലിൽ ഒരു സ്ഥിരീകരണ അറിയിപ്പ് ലഭിച്ചില്ലെങ്കിൽ നിങ്ങൾ തിരഞ്ഞെടുത്ത ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ ലഭിക്കുമെന്ന് ഉറപ്പിക്കാനാവില്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker