അന്തർദേശീയംഖത്തർ

ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം പിടിച്ച് എച്ച്എംസിയിലെ ആറു ഗവേഷകർ

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകമെമ്പാടുമുള്ള ഗവേഷകരിൽ ഏറ്റവും മികച്ച രണ്ട് ശതമാനം പേരുടെ പട്ടികയിൽ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ക്ലിനിക്കൽ മേധാവികളും ഗവേഷകരും ഉൾപ്പെടുന്നു.

സ്റ്റാൻ‌ഫോർഡ് സർവകലാശാലയിലെ ജോൺ ലോന്നിഡിസ് പ്രസിദ്ധീകരിച്ച ജേണലായ PLoS Biology ൽ പ്രസിദ്ധീകരിച്ച പട്ടികയിൽ എച്ച്എംസി ഗവേഷകരും ഡെർമറ്റോളജി, ജനറൽ മെഡിസിൻ, ഓങ്കോളജി, എമർജൻസി, ക്രിട്ടിക്കൽ കെയർ, മൈക്രോബയോളജി എന്നീ മേഖലകളിലെ വിദഗ്ധരും ഉൾപ്പെടുന്നു.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ശാസ്ത്രജ്ഞരെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ടീം വിശകലനം ചെയ്താണ് പട്ടിക തയ്യാറാക്കിയത്. പട്ടികയിൽ പേരുള്ള എച്ച്‌എം‌സി ശാസ്ത്രജ്ഞരെ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരി അഭിനന്ദിച്ചു. പട്ടികയിൽ പേരുള്ളവർ:

– പ്രൊഫ. മാർട്ടിൻ സ്റ്റെയ്ൻ‌ഹോഫ് – ഡെർമറ്റോളജി, വെനീറിയൽ രോഗങ്ങൾ
– ഡോ. ഫഹ്മി യൂസഫ് ഖാൻ – ജനറൽ, ഇന്റേണൽ മെഡിസിൻ
– ഡോ. ഷഹാബ് ഉദ്ദീൻ – ഓങ്കോളജി ആൻഡ് കാർസിനോജെനിസിസ്
– ഡോ. ആമിർ അഹ്മദ് – ഓങ്കോളജി ആൻഡ് കാർസിനോജെനിസിസ്
– പ്രൊഫ. സ്റ്റീഫൻ തോമസ് – എമർജൻസി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ
– പ്രൊഫ. അഡീൽ ബട്ട് – മൈക്രോബയോളജി

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker