അന്തർദേശീയംഖത്തർവിദ്യാഭ്യാസം

ഖത്തർ നിവാസിയായ ആറു വയസുകാരി ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി

ആറുവയസ്സുള്ള ഖത്തർ നിവാസിയായ വർഷിക വിജയബാലൻ എന്ന വിദ്യാർത്ഥിനി ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ചു. രാജ്യങ്ങളുടെ പതാകകളെയും തലസ്ഥാനങ്ങളെയും ഏറ്റവും വേഗത്തിൽ വിപരീത അക്ഷരമാലാക്രമത്തിൽ തിരിച്ചറിഞ്ഞ റെക്കോർഡാണ് കൊച്ചുമിടുക്കി സ്വന്തമാക്കിയത്.

എട്ട് മിനിറ്റിനുള്ളിലാണ് വർഷിക തലസ്ഥാനങ്ങളും പതാകകളും തിരിച്ചറിഞ്ഞ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിലേക്ക് പ്രവേശിച്ചത്. ദോഹ മോഡേൺ ഇന്ത്യൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി 2020 ഡിസംബർ 28നാണ് റെക്കോർഡ് സ്ഥാപിച്ചത്. വർഷികക്ക് സ്കൂൾ അഭിനന്ദനം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker