ആരോഗ്യംഖത്തർ

കൊവിഡ് പരിശോധന നടത്തുന്നവർക്കു സുപ്രധാന നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം

കൊവിഡ് പരിശോധന നടത്തുന്ന, വാക്സിനേഷൻ രണ്ടു ഡോസും സ്വീകരിക്കാത്തവർക്ക് നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം. പരിശോധനക്കായി സ്രവം എടുത്തതിനു ശേഷം മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് മന്ത്രാലയം ചൂണ്ടിക്കാണിച്ചത്.

കൊവിഡ് ടെസ്റ്റിനു ശേഷം റിസൾട്ട് വരുന്നതു വരെ വീടിനുള്ളിൽ തന്നെ സുരക്ഷാ നടപടികൾ പാലിച്ച് ഇരിക്കണമെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. റിസൾട്ട് നെഗറ്റീവ് ആണെന്ന ഫലം ലഭിക്കുന്നതു വരെ ഇതു തുടരണമെന്നും അവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker