
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളെ വാക്സിനേഷനായി രജിസ്റ്റർ ചെയ്യാൻ മാതാപിതാക്കൾക്ക് കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. വാക്സിനിനായി കുട്ടികളെ രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിനേഷൻ രജിസ്ട്രേഷൻ സൈറ്റ് സന്ദർശിച്ച് കുട്ടികളെ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കണം.
അതിനുശേഷം നിങ്ങളുടെ കുട്ടിയുടെ ക്യുഐഡി നൽകണം. ഇതുവഴി കുട്ടിയുടെ ക്യുഐഡി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു പാസ്‌കോഡ് സൃഷ്ടിക്കപ്പെടുന്നതോടെ പ്രക്രിയ പൂർത്തിയാകും. രജിസ്ട്രേഷൻ പൂർത്തിയായതിനു ശേഷം രജിസ്റ്റർ ചെയ്ത കുട്ടിയുടെ രക്ഷകർത്താവിന് പിഎച്ച്സിസി ടീമിൽ നിന്ന് അപ്പോയിന്റ്മെന്റ് തീയതിയും സമയവും സ്ഥിരീകരിച്ച് ഒരു SMS ലഭിക്കും.
ഫൈസർ ആൻഡ് ബയോഎൻടെക് വാക്സിൻ 12 മുതൽ 15 വയസു വരെ പ്രായമുള്ള കുട്ടികൾക്കാണു നൽകാൻ കഴിയുക. ഇതു കുട്ടികളെ സാധാരണ ജീവിതത്തിലേക്കു തിരികെയെത്തിക്കാൻ സഹായിക്കുമെന്ന് പിഎച്ച്സിസി മാനേജിംഗ് ഡയറക്ടർ അബ്ദുൾ മാലിക്ക് പറഞ്ഞു.
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: http://https//app-covid19.moph.gov.qa/en/instructions.html
— Qatar Tribune (@Qatar_Tribune) May 17, 2021