ഖത്തർ
ഖത്തറിൽ കൊവിഡ് വ്യാപനം കുറക്കാനുള്ള നിയന്ത്രണങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ
ഖത്തറിൽ കൊവിഡ് വ്യാപനം ശക്തി പ്രാപിക്കുന്നതു തടയാൻ ഖത്തർ മന്ത്രിസഭ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിൽ ഇന്നു മുതൽ അടിയന്തിര സ്വഭാവമുള്ള ചികിത്സകൾ മാത്രമാണു ലഭ്യമാവുക.
കുട്ടികൾക്കിടയിലും രോഗവ്യാപനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്കൂളുകൾ ഞായറാഴ്ച മുതൽ പൂർണമായും ഓൺലൈൻ ക്ലാസുകളിലേക്കു മാറും. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനയും കർശനമാക്കിയിട്ടുണ്ട്.