Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ക്രൈംഖത്തർ

സൈബർ കുറ്റകൃത്യങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം

ഖത്തറിൽ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങൾ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നു മുന്നറിയിപ്പു നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം. ട്വിറ്ററിൽ ഇട്ട പോസ്റ്റിലൂടെയാണ് സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്ന് മന്ത്രാലയം അറിയിച്ചത്.

നിശ്ചിത ഇടവേളകളിൽ നമ്മൾ ഉപയോഗിക്കുന്ന പാസ് വേഡുകൾ മാറ്റാൻ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനു പുറമേ എളുപ്പമുള്ള പാസ് വേഡുകൾക്കു പകരം ബുദ്ധിമുട്ടേറിയത് ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

മെസേജുകൾക്ക് മറുപടി നൽകുമ്പോൾ വളരെയധികം സൂക്ഷിക്കണമെന്നും വിശ്വസനീയമായ ഇടങ്ങളിൽ നിന്നല്ലാതെയുള്ള സന്ദേശങ്ങൾക്ക് ഒപ്പമുള്ള ലിങ്കുകൾ തുറക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ട്വിറ്റർ പോസ്റ്റിൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker