ഇന്ത്യകായികംഖത്തർ

ദോഹയുമായി തനിക്ക് വൈകാരികമായ ബന്ധമുണ്ടെന്ന് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി

ദോഹയുമായി തനിക്ക് വൈകാരികമായ ബന്ധമാണുള്ളതെന്നും അഞ്ചു വർഷങ്ങൾക്കു ശേഷം ഇവിടെ കളിക്കാൻ താൻ കാത്തിരിക്കുകയാണെന്നും വെളിപ്പെടുത്തി ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാൻ ഖത്തറിലെത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ദോഹയുമായി എനിക്കെപ്പോഴും വളരെ വൈകാരികമായ ബന്ധമാണുള്ളത്. 2011ലെ ഏഷ്യൻ കപ്പും ബംഗളൂരു എഫ്സിക്കൊപ്പം എഎഫ്സി കപ്പ് ഫൈനൽ മത്സരവും ഞാൻ ഇവിടെയാണു കളിച്ചിരിക്കുന്നത്.” അഞ്ചു വർഷങ്ങൾക്കു ശേഷം ഖത്തറിൽ മത്സരം കളിക്കാനൊരുങ്ങുന്ന ഛേത്രി പറഞ്ഞു.

“ദോഹയിൽ മത്സരം കളിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. കഴിഞ്ഞ തവണ ഞാൻ ദോഹയിലേക്കു വന്നെങ്കിലും ഖത്തറുമായുള്ള മത്സരത്തിൽ അസുഖം മൂലം പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.” ഛേത്രി കൂട്ടിച്ചേർത്തു.

ജൂൺ 3 മുതൽ നടക്കാനിരിക്കുന്ന മത്സരങ്ങൾ വളരെ കടുപ്പമായിരിക്കുമെന്നു പറഞ്ഞ ഛേത്രി വളരെ കുറച്ചു സമയം മാത്രമേ ടീമിന്റെ മുൻപിലുള്ളൂ എങ്കിലും പരിശീലന ക്യാമ്പ് ഗുണം ചെയ്യുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker