Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ആരോഗ്യംഖത്തർ

അവസാനത്തെ കൊവിഡ് രോഗിയും സർജിക്കൽ സ്പെഷ്യാലിറ്റി സെൻറർ വിട്ടു

അവസാനത്തെ കോവിഡ് രോഗികളെയും ഡിസ്ചാർജ് ചെയ്ത് സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങാൻ തയ്യാറായ ഹമദ് ജനറൽ ഹോസ്പിറ്റലിന്റെ സർജിക്കൽ സ്പെഷ്യാലിറ്റി സെന്റർ (എസ്എസ്എൽസി) പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരി  സന്ദർശിച്ചു.

വൈറസിന്റെ രണ്ടാം തരംഗത്തിലുടനീളം കൊവിഡ് ചികിത്സക്കു നിയുക്തമാക്കിയിട്ടുള്ള ഏഴ് എച്ച്എം‌സി സൗകര്യങ്ങളിൽ ഒന്നാണ് എസ്‌എസ്‌സി. ഹസ്ം മെബൈറീക്ക് ജനറൽ ആശുപത്രി, കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ, ക്യൂബൻ ഹോസ്പിറ്റൽ, റാസ് ലഫാൻ ഹോസ്പിറ്റൽ, മെസീയിദ് ഹോസ്പിറ്റൽ, അൽ വക്ര ഹോസ്പിറ്റൽ എന്നിവയാണ് മറ്റുള്ളവ.

“സർജിക്കൽ സ്‌പെഷ്യാലിറ്റി സെന്ററിനെ ഒരു കോവിഡ് സൗകര്യമായി നിശ്ചയിച്ചത് ഖത്തറിന്റെ ആരോഗ്യ മേഘലയുമായി ബന്ധപ്പെട്ട ഒരു പ്രധാന തീരുമാനമായിരുന്നു. ഈ രണ്ടാം തരംഗത്തിൽ ആശുപത്രി ശേഷി ഞങ്ങൾക്കു ഗണ്യമായി വർദ്ധിപ്പിക്കേണ്ടി വന്നു. യുകെയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള പുതിയ വകഭേദങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ കഠിനമായ പ്രശ്നങ്ങളുണ്ടാക്കിയപ്പോൾ, കൂടുതൽ ആളുകൾക്ക് ആശുപത്രി പ്രവേശനം ആവശ്യമായിരുന്നു.”

“ആശുപത്രിയിൽ ആളുകളുടെ എണ്ണം വർദ്ധിച്ചിട്ടും എല്ലാ ആരോഗ്യ പരിപാലന ഉദ്യോഗസ്ഥരും നടത്തിയ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും ഞാൻ അഭിമാനിക്കുന്നു. ഇവരുടെ പ്രയത്നം കൊണ്ട് ചികിത്സ ആവശ്യമുള്ള ഓരോ രോഗിക്കും കാലതാമസമില്ലാതെ അവർക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കാൻ കഴിഞ്ഞു.”

“നിലവിൽ പുതിയ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതിനാൽ, ആശുപത്രി പരിചരണം ആവശ്യമുള്ള രോഗികളുടെ എണ്ണവും വളരെ കുറവാണ്, മാത്രമല്ല ചില കൊവിഡ് സൗകര്യങ്ങൾ അവരുടെ സാധാരണ പ്രവർത്തനങ്ങളിലേക്ക് തിരികെ കൊണ്ടുവരാനും കഴിയും. എന്നിരുന്നാലും, കൊവിഡിനെതിരെയുള്ള ഞങ്ങളുടെ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല, ആളുകൾ പ്രതിരോധ നടപടികൾ പിന്തുടരുകയും പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.” അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker