ഖത്തർ

ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഖത്തറി ഫാം ഫെസ്റ്റിവൽ’ ആരംഭിച്ചു

അൽ ഖറഫയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ഖത്തറി ഫാമുകളിലെ പച്ചക്കറികൾ ഞങ്ങളുടെ ആദ്യ ചോയ്സ്’ എന്ന മുദ്രാവാക്യമുയർത്തി ‘ഖത്തറി ഫാം ഉൽപ്പന്നങ്ങളുടെ ഉത്സവം’ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ കാർഷികകാര്യ വകുപ്പ് ആരംഭിച്ചു. 2020 കാർഷിക സീസണിലെ ‘ഖത്തർ ഫാംസ്’, ‘പ്രീമിയം ഖത്തറി വെജിറ്റബിൾസ്’ പ്രോഗ്രാമുകൾക്ക് അനുസൃതമായാണ് ഈ സംരംഭം.

പ്രാദേശിക ഫാമുകളിൽ നിന്നുള്ള വിവിധതരം ഗുണനിലവാരമുള്ള പച്ചക്കറികളും പഴങ്ങളും മത്സരവിലയ്ക്ക് മേള വാഗ്ദാനം ചെയ്യുന്നു. വിവിധതരം പച്ചക്കറികളും പഴങ്ങളുമായി 150 ഓളം ഫാമുകൾ മേളയിൽ പങ്കെടുക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ മസൂദ് ജറല്ല അൽ മാരി പറഞ്ഞു.

കാർഷിക ഉൽപാദനത്തിൽ ഖത്തറിന്റെ സ്വയംപര്യാപ്തത നിരക്ക് 33 ശതമാനമായി ഉയർത്താൻ പ്രാദേശിക ഫാമുകൾ സഹായിച്ചിട്ടുണ്ട്, ഇത് മൂന്ന് വർഷം മുമ്പത്തെ അപേക്ഷിച്ച് ഉൽപാദനം ഇരട്ടിയാക്കിയെന്നുംഅൽ മാരി പറഞ്ഞു.

2023 ഓടെ കാർഷിക ഉൽപാദനത്തിലെ സ്വയംപര്യാപ്തത നിരക്ക് 70 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് സ്വകാര്യമേഖലയുമായി സഹകരിച്ച് മന്ത്രാലയം നിരവധി പ്രധാന പദ്ധതികൾ ആരംഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് സീസണിന്റെ തുടക്കത്തിൽ വാർഷിക ഉത്സവം ആരംഭിക്കുന്നത് ഖത്തറി ഉൽ‌പന്നങ്ങൾ പ്രധാനമായും പ്രദർശിപ്പിക്കുന്നതിനും ഇറക്കുമതി ചെയ്ത ഉൽ‌പ്പന്നങ്ങളുമായി മത്സരിക്കാൻ പ്രാദേശിക ഉൽ‌പ്പന്നങ്ങളെ സഹായിക്കുന്നതിനുമാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker