ഇന്ത്യകേരളംഖത്തർ

മടങ്ങിപ്പോകാനാഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണം ഇന്ത്യൻ എംബസി ആരംഭിച്ചു

സ്വന്തം രാജ്യത്തേക്കു മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണം ഖത്തറിലെ ഇന്ത്യൻ എംബസി ആരംഭിച്ചു. വിവരങ്ങൾ ശേഖരിച്ചു വക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്നും തിരിച്ചു പോകാനുള്ള ഫ്ളൈറ്റുകളുടെ കാര്യത്തിൽ യാതൊരു വിധ തീരുമാനവും ആയിട്ടില്ലെന്നും എംബസി അറിയിച്ചു.

”ഇന്ത്യയിലേക്കു മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ലിങ്കിൽ ക്ലിക്ക് ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതാണ്. നിലവിൽ വിവരങ്ങൾ ശേഖരിക്കുക മാത്രമേ ചെയ്യുന്നുള്ളു. തിരിച്ചു പോകാനുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.” ട്വിറ്ററിൽ ഇന്ത്യൻ എംബസി അറിയിച്ചു.

വിവരങ്ങൾ നൽകാനുള്ള ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വിമാന സർവീസുകൾ പുനരാരംഭിച്ചാൽ വിവരം അറിയിക്കുമെന്ന് എംബസി അറിയിച്ചു. ഒരു വ്യക്തി ഒരു ഫോം പൂരിപ്പിച്ച് വിവരങ്ങൾ നൽകണം. കുടുംബാംഗങ്ങളുടെ വിവരം നൽകണമെങ്കിൽ ഓരോരുത്തർക്കും വേറെ വേറെ ഫോം പൂരിപ്പിക്കേണ്ടതുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker