ആരോഗ്യംഇന്ത്യഖത്തർ

ഖത്തർ എയർവേയ്സ് ഇന്ത്യയിലേക്ക് സൗജന്യമായി മെഡിക്കൽ സഹായമെത്തിക്കും

ആഗോള വിതരണക്കാരിൽ നിന്ന് സൗജന്യമായി വൈദ്യസഹായങ്ങളും ഉപകരണങ്ങളും അയച്ച് ഇന്ത്യയിൽ കൊവിഡിന്റെ രണ്ടാം തരംഗം പരിഹരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കു പിന്തുണ നൽകി ഖത്തർ എയർവേസ്.

ആഗോള ശൃംഖലയിൽ നിന്ന് ദോഹയിലേക്ക് എത്തിക്കുന്ന 300 ടൺ വരുന്ന ഉപകരണങ്ങൾ അവിടെ നിന്നും മൂന്ന് ഫ്ലൈറ്റ് കാർഗോ എയർക്രാഫ്റ്റ് കോൺ‌വോയിയിൽ നേരിട്ട് ഇന്ത്യയിലേക്ക് എത്തിക്കും.

ഖത്തറിന് ഇന്ത്യയുമായി മികച്ച ബന്ധമുണ്ടെന്നു പറഞ്ഞ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ  കോവിഡ് രാജ്യത്തിന് വീണ്ടും വെല്ലുവിളി സൃഷ്ടിച്ചത് തങ്ങൾ വളരെ ദു:ഖത്തോടെയാണ് നിരീക്ഷിച്ചതെന്നും ഈയൊരു ഘട്ടത്തിൽ എല്ലാ വിധ സഹായവും നൽകുമെന്നും അറിയിച്ചു.

ചരക്ക് കയറ്റുമതിയിൽ പിപിഇ ഉപകരണങ്ങൾ, ഓക്സിജൻ കാനിസ്റ്ററുകൾ, മറ്റ് അവശ്യ മെഡിക്കൽ ഇനങ്ങൾ എന്നിവ ഉൾപ്പെടും. കൂടാതെ നിലവിലുള്ള കാർഗോ ഓർഡറുകൾക്ക് പുറമേ ലോകമെമ്പാടുമുള്ള വ്യക്തികളും കമ്പനികളും നൽകുന്ന സംഭാവനകളും ഇതിൽ ഉൾപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker