ഖത്തർ

പ്രവാസികളുടെ നിയമപരമായ സംശയങ്ങൾക്ക് മറുപടി നൽകാൻ ഐസിബിഎഫ് ലീഗൽ ക്ലിനിക്

പ്രവാസികളുടെ നിയമപരമായ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകാൻ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവന്റ് ഫോറം (ഐസിബിഎഫ്) നടത്തുന്ന ലീഗൽ ക്ലിനിക് മാർച്ച് 18ന് സൂം മീറ്റിംഗ് വഴി സംഘടിപ്പിക്കും.

മാര്‍ച്ച് 18-ന് വൈകീട്ട് അഞ്ചിനു സൂം മീറ്റിങ് വഴി നടക്കുന്ന ഐ.സി.ബി.എഫ് ലീഗല്‍ ക്‌ളിനിക് കോച്ചേരി ആന്‍ഡ് പാര്‍ട്‌നേഴ്‌സുമായി ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ബി.എഫ് ജോയിന്റ് സെക്രട്ടറി കാരോള്‍ ഗോണ്‍സാല്‍വസിനെ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച് 18 നകം രജിസ്റ്റര്‍ ചെയ്ത് ഈ അവസരം ഉപയോഗിക്കണമെന്നും പരിമിതമായ ആളുകളെ മാത്രമേ ഇതിനു പരിഗണിക്കുകയുള്ളുവെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
ഹെല്‍പ് ഡെസ്‌ക്: 33344365, 77867794.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker