Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ആരോഗ്യംഖത്തർ

നാൽപത്തിമൂന്നുകാരിയുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ശസ്ത്രക്രിയ നടത്തി അൽ അഹ്ലി ഹോസ്പിറ്റൽ

അൽ-അഹ്ലി ഹോസ്പിറ്റലിന്റെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ മെഡിക്കൽ ഓഫീസർമാരുടെ സംഘം അറുപത് (60) ഫൈബ്രോയിഡ് കഷ്ണങ്ങൾ മൂലം വലിയ ഗർഭപാത്രമുള്ള (25 സെ.മീ) ഒരു സ്ത്രീയുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ശസ്ത്രക്രിയ നടത്തി.

അൽ-അഹ്‌ലി ഹോസ്പിറ്റലിൽ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കും കുറച്ചു ദിവസത്തെ വിശ്രമത്തിനും ശേഷം 43 കാരിയായ സ്ത്രീക്ക് ജോലിയിലേക്കും ദൈനംദിന പ്രവർത്തനങ്ങളിലേക്കും മടങ്ങാൻ കഴിഞ്ഞതായി കൺസൾട്ടന്റ് പ്രസവചികിത്സാ വിദഗ്ധനും ഗൈനക്കോളജിസ്റ്റുമായ ഡോ. സഹ്റ അലമൂട്ടി പറഞ്ഞു.

“ഞങ്ങളുടെ ക്ലിനിക്കിൽ അസാധാരണമായ വയറുവേദനയോടും കൂടിയ രക്തസ്രാവവുമായാണ് ലേഡി എത്തിയത്. ഒന്നിലധികം ഫൈബ്രോയിഡുകളുള്ള 25 സെന്റിമീറ്റർ വലിപ്പമുള്ള വലിയ ഗർഭപാത്രം അവളിലുണ്ടെന്ന് പരിശോധനകൾക്കു ശേഷം കണ്ടെത്തി.” ഡോ. അലമൂട്ടി പറഞ്ഞു.

“ഇത് ഒരു വലിയ പിണ്ഡമായതിനാൽ ഹിസ്റ്റെരെക്ടമി ചെയ്യാൻ മറ്റ് കേന്ദ്രങ്ങൾ അവളെ ഉപദേശിച്ചിരുന്നു. പക്ഷേ രോഗി അവളുടെ പ്രായം കണക്കിലെടുത്തും അവിവാഹിത ആയതിനാലും അവളുടെ ഗർഭാശയം നിലനിർത്താൻ ആഗ്രഹിച്ചു. അതിനാലാണ് ഹിസ്റ്റെരെക്ടോമിയെ പരിഗണിക്കാതെ ഓപ്പൺ മയോമെക്ടമി ചെയ്യാൻ ഞാൻ തീരുമാനിച്ചത്.” ഡോ. അലാമൂട്ടി പറഞ്ഞു.

“ഓപ്പറേഷൻ സമയത്ത്, ഒന്നിലധികം ഫൈബ്രോയിഡുകളുള്ള ഒരു വലിയ ഗർഭപാത്രം (ഗർഭപാത്രത്തിന്റെ ഘടന പൂർണ്ണമായും വികലമായിരുന്നു) കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് മൂന്നര മണിക്കൂർ സമയമെടുത്തു, ആകെയുണ്ടായിരുന്ന 60 ഫൈബ്രോയിഡുകൾ ഞാൻ ഓരോന്നായി നീക്കംചെയ്തു. ഏറ്റവും വലുതിന് 9 സെന്റിമീറ്റർ വലുപ്പമായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ പിന്തുടർന്നതിനാൽ രക്തനഷ്ടം വളരെ കുറവായിരുന്നു.” അവർ പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സാധാരണ ജീവിതം വീണ്ടെടുത്തുവെന്നും അവർക്ക് ചില ഫോളോ അപ്പ് പരിശോധനകൾ മാത്രമേ ആവശ്യമുള്ളൂവെന്നും ഡോക്ടർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker