ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തൽ കഴിഞ്ഞ ദിവസം നടന്ന രക്തദാന ക്യാമ്പില്‍ രക്തം ദാനം ചെയ്ത് സമൂഹത്തിനു മാതൃകയായി. ബ്ളഡ് ഡോണേര്‍സ് കേരള ഖത്തര്‍ ചാപ്റ്ററുമായി സഹകരിച്ച് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം നടത്തിയ രക്തദാന ക്യാമ്പെയ്നിലാണ് ഇന്ത്യന്‍ അംബാസിഡർ രക്തദാതാവായത്.
ഒ പോസിറ്റീവ്, ഒ നെഗറ്റീവ് ഗ്രൂപ്പുകളിലുള്ള രക്തത്തിന്റെ ദൗർലഭ്യം മൂലം ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് രക്ത ദാതാക്കളെ ആവശ്യമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നു സംഘടിപ്പിക്കപ്പെട്ട ക്യാമ്പിന് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് സിയാദ് ഉസ് മാന്‍, വൈസ് പ്രസിഡണ്ട് വിനോദ് നായര്‍, ജനറല്‍ സെക്രട്ടറി സബിത് സഹീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.