Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർ

ഖത്തർ ഒരുങ്ങുന്നത് ആദ്യത്തെ പരിസ്ഥിതി സൗഹൃദ ലോകകപ്പിന്

ഫിഫ ലോകകപ്പ് 2022ൽ ഖത്തർ സുരക്ഷിതവും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതുമായ ഗതാഗത പരിഹാരങ്ങൾ നൽകുമെന്ന് ആദ്യത്തെ കാർബൺ-ന്യൂട്രൽ ലോകകപ്പ് നടത്തുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ പദ്ധതികളെ ചൂണ്ടിക്കാട്ടി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്‌സി) വ്യക്തമാക്കി.

പശ്ചിമേഷ്യയിലും അറബ് ലോകത്തും നടക്കുന്ന ആദ്യത്തെ ലോകകപ്പിൽ 28 ദിവസത്തിനുള്ളിൽ അറുപത്തിനാല് മത്സരങ്ങളാണു നടക്കുക. സ്റ്റേഡിയങ്ങൾ തമ്മിലുള്ള പരമാവധി യാത്രാ ദൂരം 75 കിലോമീറ്റർ മാത്രമാണ്. ടൂർണമെന്റിന്റെ സമയത്ത് ആഭ്യന്തര വിമാന സർവീസുകൾ ഒഴിവാകുമെന്നതാണ് ഖത്തർ 2022 ന്റെ പ്രധാന പാരിസ്ഥിതിക നേട്ടങ്ങളിലൊന്ന്.

ദോഹ മെട്രോ, ലൈറ്റ് റെയിൽ ട്രാമുകൾ, ഇന്ധനക്ഷമതയുള്ള ബസുകൾ, വൈദ്യുത ബസുകൾ, ഇലക്ട്രിക് സ്‌കൂട്ടറുകൾ സൈക്കിളുകൾ എന്നിങ്ങനെ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചാണ് ലോകകപ്പിനായി ഖത്തർ ഒരുങ്ങുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker