അന്തർദേശീയംആരോഗ്യംഖത്തർ

കൊവിഡ് ലോ റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തി ഖത്തർ

പൊതുജനാരോഗ്യ മന്ത്രാലയം (എം‌പി‌എച്ച്) നവംബർ 15 മുതൽ ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തി. ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന യാത്രക്കാർക്ക് എയർപോർട്ടിൽ എത്തുമ്പോൾ കൊവിഡ് പരിശോധന നടത്തുകയും ഒരാഴ്ചത്തേക്ക് ഹോം ക്വാറൻറൈൻ നടപടിക്രമങ്ങൾ പാലിക്കുകയും വേണം.

അംഗീകൃത കൊവിഡ് കേന്ദ്രത്തിൽ നിന്നും പരിശോധന നടത്തിയിട്ടുണ്ടെങ്കിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള പരിശോധനയുടെ ആവശ്യമില്ല. കൊവിഡ് രഹിത സർട്ടിഫിക്കറ്റ് എയർപോർട്ടിലെ മെഡിക്കൽ ഓഫീസർമാർക്ക് സമർപ്പിച്ച് നിങ്ങൾക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ ആരംഭിക്കാം.

കുറഞ്ഞ അപകടസാധ്യതയുള്ള (ഗ്രീൻ ലിസ്റ്റ്) രാജ്യങ്ങളുടെ പുതുക്കിയ പട്ടികയിൽ 23 രാജ്യങ്ങളുണ്ട്. നവംബർ 15 ഞായറാഴ്ച മുതൽ ഇതു പ്രാബല്യത്തിൽ വരും. രാജ്യങ്ങളുടെ പുതിയ പട്ടിക:

1. ബ്രൂണൈ ദാറുസ്സലാം
2. തായ്ലൻഡ്
3. ചൈന
A. ഹോങ്കോംഗ് SAR – ചൈന
B. മക്കാവു SAR – ചൈന
4. ന്യൂസിലാന്റ്
5. വിയറ്റ്നാം
6. മലേഷ്യ
7. ദക്ഷിണ കൊറിയ
8. ഫിൻ‌ലാൻ‌ഡ്
9. ലാത്വിയ
10. എസ്റ്റോണിയ
11. നോർവേ
12. ഗ്രീസ്
13. ജപ്പാൻ
14. കാനഡ
15. തുർക്കി
16. ഓസ്‌ട്രേലിയ
17. സ്വീഡൻ
18. മാലിദ്വീപ്
19. മെക്സിക്കോ
20. സിംഗപ്പൂർ
21. ചിലി
22. ഇറാൻ
23. മൗറീഷ്യസ്

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker