ആരോഗ്യംഖത്തർ

റമദാനിലെ പ്രവൃത്തി സമയങ്ങൾ പ്രഖ്യാപിച്ച് എച്ച്എംസി

ഹമാദ് മെഡിക്കൽ കോർപ്പറേഷനു (എച്ച്എംസി) കീഴിലുള്ള ആശുപത്രികളുടെ ശൃംഖലയിലുടനീളമുള്ള എല്ലാ അടിയന്തിര, ഇൻപേഷ്യന്റ് സേവനങ്ങളും വിശുദ്ധ റമദാൻ മാസത്തിലും സാധാരണ രീതിയിൽ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറുമായി തുടരും. കൊവിഡ് ഹെൽപ്പ്ലൈനും ഇതുപോലെ പ്രവർത്തിക്കും.

എച്ച്‌എം‌സിയുടെ ഒ‌പി‌ഡി വെർച്വൽ ക്ലിനിക്കുകൾ എച്ച്‌എം‌സി അടിയന്തിര കൺസൾട്ടേഷൻ ക്ലിനിക്കുകൾക്കൊപ്പം പ്രവർത്തിക്കും. രോഗികളെ അവരുടെ വെർച്വൽ അപ്പോയിന്റ്‌മെന്റുകൾക്കായി രാവിലെ 9നും ഉച്ചയ്ക്ക് 2നും ഇടയിൽ ഞായറാഴ്ച മുതൽ വ്യാഴം വരെ വിളിക്കാം. എച്ച്എംസി അടിയന്തിര കൺസൾട്ടേഷൻ സേവനം ആഴ്ചയിൽ 7 ദിവസവും രാവിലെ 8 മുതൽ 3 വരെ പ്രവർത്തിക്കുന്നു.

മാനസികാരോഗ്യ ഹെൽപ്പ്ലൈൻ ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയും രാത്രി 9 മുതൽ 2 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതൽ 2 വരെയും ലഭ്യമാണ്. എച്ച്എംസി ഫാർമസി മെഡിസേഷൻ ഹോം ഡെലിവറി സേവനം രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ, ശനിയാഴ്ച മുതൽ വ്യാഴം വരെ (വെള്ളിയാഴ്ചകളിൽ അടക്കും) ലഭ്യമാണ്.

എച്ച്എം‌സിയുടെ മരുന്ന് വിവര സേവനം 40260759ൽ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ, ശനിയാഴ്ച മുതൽ വ്യാഴം വരെ (വെള്ളിയാഴ്ചകളിൽ അടച്ചിരിക്കുന്നു) ലഭ്യമാണ്. എച്ച്എംസി ഡയബറ്റിസ് ഹോട്ട്‌ലൈൻ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 8 മുതൽ വൈകുന്നേരം 5.30 വരെയും രാത്രി 7.30 മുതൽ രാത്രി 11 വരെയും പ്രവർത്തിക്കും.

ഹമദ് ജനറൽ ആശുപത്രിക്ക് അടുത്തുള്ള രക്തദാതാക്കളുടെ കേന്ദ്രം ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയും വൈകുന്നേരം 6 മുതൽ 12 വരെയും പ്രവർത്തിക്കും. സർജിക്കൽ സ്പെഷ്യാലിറ്റി സെന്ററിന് അടുത്തുള്ള ഔട്ട്‌പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റിന് എതിർവശത്തുള്ള പുതിയ രക്ത ദാതാക്കളുടെ കേന്ദ്രം വൈകുന്നേരം 6 മുതൽ രാത്രി 12 വരെ, ശനിയാഴ്ച മുതൽ വ്യാഴം വരെ (രാവിലെ അടച്ചിരിക്കുന്നു) തുറന്നിരിക്കും. രണ്ട് കേന്ദ്രങ്ങളും വെള്ളിയാഴ്ച അടച്ചിരിക്കും.

എച്ച്എംസിയുടെ നെസ്മാക് കസ്റ്റമർ സർവീസ് ഹെൽപ്പ്ലൈൻ (16060) ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് പ്രവൃത്തി സമയം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker