ഇന്ത്യകേരളംഖത്തർ

ദോഹയിൽ നിന്നും നാളെ പുറപ്പെടാനിരുന്ന വിമാന സർവീസ് മാറ്റി വെച്ചു

പ്രവാസികൾ ഇന്ത്യയിലേക്കു തിരിച്ചെത്തുന്നതിന്റെ ഭാഗമായി നാളെ ദോഹയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാന സർവീസ് മാറ്റി വെച്ചു. കൊച്ചിയിലേക്കു വരേണ്ടിയിരുന്ന വിമാന സർവീസ് ശനിയാഴ്ചത്തേക്കാണു മാറ്റിയത്. നാളെ വൈകുന്നേരം 4.15നു പുറപ്പെടേണ്ടിയിരുന്ന ഫ്ളൈറ്റിന്റെ സർവീസ് മാറ്റി വെച്ചതിന്റെ കാരണം വ്യക്തമല്ല.

നേരത്തെ രണ്ടു ഫ്ളൈറ്റുകൾ ദോഹയിൽ കേരളത്തിലേക്കു പുറപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. ഒരെണ്ണം നാളെ കൊച്ചിയിലേക്കും മറ്റൊന്ന് ഞായറാഴ്ച തിരുവനന്തപുരത്തേക്കുമാണ് എത്തേണ്ടിയിരുന്നത്. ഇതിൽ ആദ്യത്തെ ഫ്ളൈറ്റ് ശനിയാഴ്ച മാത്രമേ പുറപ്പെടു എന്നാണ് എംബസി വ്യക്തമാക്കിയത്.

അതേ സമയം തിരിച്ചു പോകേണ്ടവരുടെ ടിക്കറ്റുകൾ വിതരണം ചെയ്യാൻ എയർ ഇന്ത്യ അബു ഹമോറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ കൗണ്ടർ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച ഏഴു മണിക്ക് പുറപ്പെടുന്ന വിമാനത്തിന്റെ ടിക്കറ്റുകളാണു നൽകുന്നത്. തിരിച്ചു പോകാൻ നിർദ്ദേശം ലഭിച്ചവർക്ക് ഇന്ന് നാലു മണി വരെ ടിക്കറ്റ് ഇവിടെ നിന്നും വാങ്ങാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker