Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ആരോഗ്യംഖത്തർ

ഖത്തറിൽ കുട്ടികൾക്കു വാക്സിൻ ലഭിക്കാനുള്ള രജിസ്ട്രേഷൻ നാളെ മുതൽ

ഖത്തറിൽ 12 വയസ്സുമുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ആൻഡ് ബയോഎൻടെക് വാക്സിൻ ലഭിക്കുന്നതിനായി നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

മെയ് 16 ഞായറാഴ്ച മുതല്‍ പൊതുജനാരോഗ്യ മന്ത്രാലയ വെബ്‌സൈറ്റ് (www.moph.gov.qa) വഴി മക്കൾക്കുള്ള വാക്സിനേഷനായി മാതാപിതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനില്‍ നിന്നും അതിനു ശേഷം വാക്സിനെടുക്കേണ്ട ദിവസവും മറ്റു വിവരങ്ങളും ലഭിക്കും. ഇതനുസരിച്ച് വാക്സിനേഷൻ പൂർത്തിയാക്കാം.

12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ളവരിലെ കോവിഡ് കേസുകള്‍ തടയുന്നതില്‍ ഫൈസർ വാക്സിൻ ഫലപ്രദവുമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഖത്തർ കുട്ടികള്‍ക്കും വാക്സിൻ നല്‍കാന്‍ തീരുമാനിച്ചത്. ഇതിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരമുണ്ട്.

ഖത്തറിലെ 12-15 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷൻ പൂർത്തിയാക്കുന്നത് സെപ്റ്റംബറില്‍ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ സ്‌ക്കൂളുകൾ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരുന്നത് ഉറപ്പാക്കാന്‍ സഹായിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker