Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർ

കൊവിഡ് മൂലം അടച്ചു പൂട്ടിയ സ്വകാര്യ സ്ഥാപനങ്ങൾക്കു സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ച് ഖത്തർ ക്യാബിനറ്റ്

കോവിഡ് പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തെ രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കെ പകർച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന്, കോവിഡ് വ്യാപനത്തെ നേരിടാനുള്ള മുൻകരുതൽ നടപടികൾ കാരണം അടച്ചുപൂട്ടൽ ബാധിച്ച സ്വകാര്യ മേഖല സ്ഥാപനങ്ങൾക്ക് അധിക പിന്തുണ പാക്കേജുകൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം പ്രഖ്യാപിച്ചു:

1- 2021 സെപ്റ്റംബർ അവസാനം വരെ അടച്ചു പൂട്ടിയ മേഖലകൾക്കുള്ള വൈദ്യുതി, ജല ഫീസ് ഒഴിവാക്കുക.

2- ഖത്തർ ഡെവലപ്മെന്റ് ബാങ്കിലെ ദേശീയ ഗ്യാരണ്ടി പദ്ധതിയുടെ പ്രവർത്തനങ്ങൾ 2021 സെപ്റ്റംബർ അവസാനം വരെ നീട്ടുന്നു.

3- ദേശീയ ഗ്യാരണ്ടി പ്രോഗ്രാമിലെ പലിശ ഇളവ് കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടും. ഇതോടെ ഖത്തർ സെൻട്രൽ ബാങ്ക് നിരക്ക് പ്ലസ് 2 ശതമാനത്തിൽ കവിയാത്ത പലിശയിൽ രണ്ട് വർഷത്തേക്കും പലിശ കൂടാതെ രണ്ട് വർഷത്തേക്കും ലഭിക്കും.

4- അടച്ച മേഖലകൾക്കുള്ള ശമ്പളത്തിനും വേതനത്തിനുമുള്ള ധനസഹായത്തിന്റെ പരിധി ഒരൊറ്റ പേഴ്സണൽ കാർഡിന് 15 മില്ല്യൺ റിയാലായി ഉയർത്തുക. നിബന്ധനകളും വ്യവസ്ഥകളും പാലിക്കണം.

5- ആവശ്യാനുസരണം പ്രാദേശിക ബാങ്കുകളുടെ പണലഭ്യതയെ ഖത്തർ സെൻട്രൽ ബാങ്ക് പിന്തുണയ്ക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker