കായികംഖത്തർ

ഖത്തർ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ പ്രവാസികൾക്കു കിരീടം

ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഫൈനലിൽ ബംഗ്ലാദേശിൽ നിന്നുള്ള പ്രവാസികളെ പരാജയപ്പെടുത്തി ഇന്ത്യൻ പ്രവാസികൾ ഏഷ്യൻ കമ്മ്യൂണിറ്റീസ് ടി10 ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടി.

ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നതിനായി ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നാല് ടീമുകളുടെ പരിപാടിയാണ് ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ (ക്യുസി‌എ) സംഘടിപ്പിച്ചത്. ഫൈനലിൽ ഇന്ത്യൻ പ്രവാസികൾ ബംഗ്ലാദേശിനെ 37 റൺസിനാണു മറികടന്നത്.

അനുവദിച്ച ഓവറിൽ 144 റൺസ് നേടിയ ശേഷം ഇന്ത്യൻ പ്രവാസികൾ എതിരാളികളെ 107 റൺസിൽ ഒതുക്കി കിരീടം ഉറപ്പിച്ചു. നേരത്തെ ഇന്ത്യ 18 റൺസിന് പാകിസ്ഥാൻ പ്രവാസികളെ പരാജയപ്പെടുത്തിയിരുന്നു. അതേസമയം ബംഗ്ലാദേശ് എക്സ്പാറ്റ്സ് ശ്രീലങ്കക്കെതിരെ എട്ട് വിക്കറ്റിന് വിജയിച്ചു.

ഇന്നലെ ഒരു വനിതകളുടെ മത്സരം കളിച്ചതിൽ ടീം പിങ്ക് 7 വിക്കറ്റിന് ടീം യെല്ലോയെ പരാജയപ്പെടുത്തി. എല്ലാ കൊവിഡ് പ്രതിരോധ നടപടികളും ഉറപ്പാക്കിയ ശേഷമാണ് പരിപാടി നടന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker