അപ്‌ഡേറ്റ്സ്ഖത്തർ

ഇഹ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യാത്തതിനും മാസ്ക്‌ ധരിക്കാത്തതിനുമായി അഞ്ഞൂറിലധികം പേർക്കെതിരെ നടപടി

കോവിഡ് 19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 542 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നടപടിയെടുത്തു. മാസ്ക് ധരിക്കാത്തതിന് 496 പേർക്കെതിരെയും ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന ആളുകളുടെ എണ്ണം ലംഘിച്ചതിന് 39 പേർക്കെതിരെയും നടപടിയുണ്ടായി.

ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 12896 പേരെ മാസ്ക് ധരിക്കാത്തതിനും വാഹനത്തിനുള്ളിൽ ആളുകളുടെ പരിധി പാലിക്കാത്തതിന് 431 പേരെയും ഇതുവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.

ഇതിനു പുറമേ ഇഹ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യാത്തതിനു 7 പേർക്കെതിരെയും നടപടിയുണ്ടായി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker