ആരോഗ്യംഖത്തർ

ബാച്ചിലേഴ്സ് ഹെൽത്ത് കാർഡിന് അപേക്ഷിക്കാനുള്ള ദിവസങ്ങളും പ്രധാന വിവരങ്ങളും

ഞായർ മുതൽ വ്യാഴം വരെയാണ് ബാച്ചിലേഴ്സ് ഹെൽത്ത് കാർഡിനുള്ള അപേക്ഷകൾ നൽകേണ്ടതെന്ന് അറിയിപ്പ്. മിസൈമീറിലുള്ള റെഡ് ക്രസന്റ് ക്ലിനിക് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഹമദ് മെഡിക്കൽ കോർപറേഷൻ കൗണ്ടറിൽ രാവിലെ 6.30 മുതലാണ് ഇതിനുള്ള ടോക്കണുകൾ നൽകിത്തുടങ്ങുക.

സെൻറർ വെള്ളി, ശനി ദിവസങ്ങളിൽ അവധിയായിരിക്കും. ആദ്യം വരുന്നവർക്ക് ആദ്യം ടോക്കൺ നൽകുകയും ടോക്കണിലെ തീയ്യതിയും സമയവും അനുസരിച്ച് സെന്ററിലെത്തി ഹെൽത്ത് കാർഡിന് അപേക്ഷിക്കുകയും ചെയ്യാം.

സാധുവായ ഖത്തർ ഐഡിയുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 100 റിയാൽ (പണമായിട്ട്) എന്നിവ അപേക്ഷക്കൊപ്പം നൽകണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker