Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ആരോഗ്യംഖത്തർ

കൊവിഡ് ചികിത്സയിൽ മുന്നേറ്റമായി പ്ലാസ്മ ദാനം ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നു

ഖത്തറിലെ കൊവിഡ് ചികിത്സയിൽ നിർണായക പങ്കാണ് പ്ലാസ്മ ട്രീറ്റ്മെന്റ് വഹിക്കുന്നത്. രോഗമുക്തി നേടിയവരുടെ രക്തത്തിലെ പ്ലാസ്മ നൽകി രോഗികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് ഈ ട്രീറ്റ്മെൻറ് വഴി ചെയ്യുന്നത്. എച്ച്എംസിയിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഡിപാർട്മെൻറും ഇക്കാര്യത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.

രോഗമുക്തി നേടിയവരിൽ നിന്നും രക്തം സ്വീകരിച്ച് അതിൽ നിന്നും പ്ലാസ്മ വേർതിരിക്കുകയാണ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഡിപാർട്മെന്റ് ചെയ്യുന്നത്. ഇതു വരെ 79 പേരിൽ നിന്നും ശേഖരിച്ച പ്ലാസ്മ വഴി 91 രോഗികൾക്കു ചികിത്സ നൽകിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേർക്കും അസുഖം ഭേദമാവുകയും ചെയ്തു. ഇപ്പോൾ പ്ലാസ്മക്കു വേണ്ടി രക്തം നൽകുന്ന രോഗമുക്തി നേടിയവരുടെ എണ്ണം വർദ്ധിച്ചിട്ടുമുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker