അന്തർദേശീയംആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷൻ: ലോകരാജ്യങ്ങളിൽ മുൻനിരയിൽ സ്ഥാനം പിടിച്ച് ഖത്തർ

കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും ഒരാൾക്കു നൽകുന്നതിന്റെ കണക്കിൽ ലോകരാജ്യങ്ങളിൽ ഖത്തർ ഒൻപതാം സ്ഥാനത്താണെന്ന് അടുത്തിടെയുള്ള സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

മൊത്തം ജനസംഖ്യയിൽ 100 ​​പേർക്ക് ലഭ്യമായിട്ടുള്ള വാക്സിനേഷൻ ഡോസുകളുടെ എണ്ണമാണ് റാങ്കിംഗിലുള്ളത്. വേൾഡ് ഇൻ ഡാറ്റ പ്രകാരം, പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച ആളുകളെയല്ല. മറിച്ച്, ഒരു ഡോസെങ്കിലും ലഭിച്ചോ എന്നാണ് ഇതു പ്രത്യേകമായി നോക്കുന്നത്.

ഗൾഫ് മേഖലയിൽ 100 പേരിൽ 40.24 എന്ന നിലയിൽ ഖത്തർ മൂന്നാം സ്ഥാനത്താണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും ബഹ്‌റൈനുമാണ് തൊട്ടു മുന്നിലുള്ളത്. യഥാക്രമം 93.8, 59.28 എന്നിങ്ങനെയാണ് അവിടുത്തെ കണക്കുകൾ.

നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 27% ത്തിലധികം പേർക്കും കുറഞ്ഞത് ആദ്യ ഡോസ് വാക്സിനും 15% പേർക്ക് രണ്ട് ഡോസുകളും വിജയകരമായി ലഭിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. 60 വയസ്സിനു മുകളിലുള്ള 81% ആളുകൾക്കും ഒരു വാക്സിൻ ഡോസ് ലഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker